ന്യൂദല്‍ഹി: ഭാരതം തിരിച്ചടിക്കുമെന്ന ഭയത്തില്‍ പാക്കിസ്ഥാന്‍ പ്രതിരോധത്തിനു വലിയ ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി പെഷവാര്‍ – ഇസ്ലാമാബാദ് ഹൈവേ അടച്ച് യുദ്ധവിമാനങ്ങള്‍ ഇറക്കി പരീക്ഷിച്ചുതുടങ്ങി.
കഴിഞ്ഞ രാത്രി എഫ് 16 യുദ്ധവിമാനങ്ങളും പറത്തി. തിരക്കേറിയ ഹൈവേ അടച്ച് പഴയ വഴിയേ ഗതാഗതം തിരിച്ചുവിട്ടിരുന്നു. ലാഹോര്‍ ദേശീയപാതയും അടച്ച് യുദ്ധവിമാനങ്ങള്‍ ഇറക്കിയെന്നാണ് സൂചന. അതീവ ജാഗ്രതയിലാണെന്ന് ഒരു പാക് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വ്യാഴാഴ്ച രാത്രിയില്‍ എഫ് 16 വിമാനങ്ങള്‍ പറത്തിയതായി പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഹമീദ് മീര്‍ ട്വീറ്റ് ചെയ്തു. ഇസ്ലാമാബാദിനു മുകളില്‍ എഫ് 16 നാലഞ്ചു തവണ പറന്നു.
















