ന്യൂദല്‍ഹി:കാലാവധി കഴിഞ്ഞ 550ടണ്‍ മാഗി നൂഡില്‍സ് നശിപ്പിക്കാന്‍ അനുമതി തേടി നെസ്‌ലെ സുപ്രീംകോടതിയെ സമീപിച്ചു. കാലാവധി കഴിഞ്ഞ ന്യൂഡില്‍സ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഉല്‍പാദകരായ നെസ്‌ലെ സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ ദീപക് മിശ്ര, സി.നാഗപ്പന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഇതു സംബന്ധിച്ചു ഇന്നു വാദം കേള്‍ക്കും. കമ്പനിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരാകും.
39 കേന്ദ്രങ്ങളിലായാണ് കാലാവധി കഴിഞ്ഞ മാഗി നൂഡില്‍സ് സൂക്ഷിച്ചിട്ടുള്ളത്. ഈയത്തിന്റെയും ഗ്‌ളൂടാമിക് ആസിഡിന്റെയും അളവ് അനുവദനീയമായ അളവില്‍ കൂടുതലുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം മാഗി ന്യൂഡില്‍സ് രാജ്യത്ത് നിരോധിച്ചത്.
















