സിയോള്‍: ദക്ഷിണകൊറിയയുടെ ചങ്ങാതിയായ അമേരിക്ക ഉത്തരകൊറിയക്കു മുന്നറിയിപ്പുമായി വീണ്ടും യുദ്ധവിമാനം പറത്തി. രണ്ട് സൂപ്പര്‍സോണിക് വിമാനങ്ങളാണ് ഇന്നലെ ദക്ഷിണകൊറിയക്കു മുകളില്‍ പറത്തിയത്.
സിയോളിന് 40 കിലോമീറ്റര്‍ അകലെയുളള സൈനിക വിമാനത്താവളത്തില്‍ ഒരു വിമാനം ഇറക്കുകയും ചെയ്തു. 28,500 യുഎസ് സൈനികരാണ് കൊറിയയിലുള്ളത്. കഴിഞ്ഞാഴ്ച രണ്ട് യുഎസ് ബോംബറുകള്‍ കൊറിയക്കു മുകളില്‍ പറന്നിരുന്നു.
















