തലശ്ശേരി: മറുനാടന്‍ മലയാളികള്‍ക്ക് അനുഗ്രഹമായി മാറുന്ന തലശ്ശേരി-മൈസൂര്‍ റെയില്‍വേ ലൈന്‍ നിര്‍മ്മിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍ തലശ്ശേരി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ഗോകുലം ഫോര്‍ട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ പ്രസിഡണ്ട് ഗോകുലം ഗോപാലന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന്‍ പൊയിലൂര്‍ സംസാരിച്ചു.
















