തളിപ്പറമ്പ്: കെഎപി ക്യാമ്പിലെ പോലീസുകാരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ സംഭവവുമായി ബന്ധപ്പെട്ട് എസ്‌ഐയുടെ മക്കള്‍ ഉള്‍പ്പെടെയുള്ള മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതു സംബന്ധിച്ച് കേസ് അന്വേഷിക്കുന്ന തളിപ്പറമ്പ് എഎസ്‌ഐ ശശിയുടെ നേതൃത്വത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തത്. ജുവനൈല്‍ കോടതിയില്‍ ഹാജരായിക്കിയ ഇവര്‍ക്ക് ജാമ്യം അനുവദിച്ച കോടതി മൂവരെയും കൗണ്‍സിലിങ്ങിന് വിധേയമാക്കാന്‍ ഉത്തരവിട്ടു. മൂന്ന് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
















