കണ്ണൂര്‍: ലോക അല്‍ഷിമേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ഡിമെന്‍ഷ്യ കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണയാത്ര നടത്തി. മേയര്‍ ഇ.പി.ലത യാത്ര ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ഡിമെന്‍ഷ്യ അല്‍ഷിമേഴ്‌സ് സൗഹൃദസമൂഹം എന്ന വിഷയത്തില്‍ ഡോ.ആകാശ്, ഡോ.സജീവ് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
















