പാനൂര്‍: സെന്‍ട്രല്‍ പൊയിലൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ റീത്ത്‌വെച്ചു. പാലയംകണ്ടി ഹരീന്ദ്രന്റെ വീടിന്റെ വരാന്തയിലാണ് സാമൂഹ്യ ദ്രോഹികള്‍ റീത്ത്‌വെച്ചത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് റീത്ത്‌വെച്ചത്. കൊളവല്ലൂര്‍ പോലീസില്‍ പരാതി നല്‍കി. ഹരീന്ദ്രനെതിരെയും വീടിന് നേരെയും മുമ്പ് സിപിഎം സംഘം അക്രമം നടത്തിയിരുന്നു. ബിജെപി നേതാക്കളായ വി.പി.സുരേന്ദ്രന്‍, വി.പി.ബാലന്‍, രാജേഷ് കൊച്ചിയങ്ങാടി, കെ.കെ.ധനഞ്ജയന്‍, കെ.കെ.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു. സംഭവത്തില്‍ ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
















