ഇരിട്ടി: ഇരിട്ടി മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സ്‌റ്റേഷനുകളിലെയും രാഷ്‌ട്രീയ അക്രമം നിലനില്‍ക്കുന്ന തില്ലങ്കേരി, മുഴക്കുന്ന് പരിധിയിലെ എസ്‌ഐയുമാരുടെയും അടിയന്തിര യോഗം ജില്ലാ പോലീസ് മേധാവി സഞ്ജീവ് കുമാര്‍ ഗരുഡിന്‍ വിളിച്ച് ചേര്‍ത്തു. ഇരിട്ടി ഡിവൈഎസ്പി ഓഫീസിലായിരുന്നു േയാഗം. കേളകം, ഉളിക്കല്‍,കരിക്കോട്ടക്കരി, ആറളം, മുഴക്കുന്ന് എസ്‌ഐമാരും സിഐമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. കേരള -കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലും ആറളം ഫാമിലും നക്‌സല്‍ സാന്നിദ്ധ്യമുണ്ടെന്ന കണ്ടെത്തല്‍ പോലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. ഈ മേഖലയില്‍ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോകളെ ഉപയോഗിച്ച് തെരച്ചില്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.
















