കണ്ണൂര്‍: വനഭൂമി ജെണ്ട കെട്ടി അതിര് തിരിച്ച് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം വനം വകുപ്പിന്റേതാണെന്നും വനഭൂമിയുടെ അതിര് പോലും അറിഞ്ഞുകൂടാത്ത വനപാലകര്‍ കുടിയിറക്ക് ഭീഷണിയുമായി വന്നാല്‍ അതിനെ ശക്തമായി നേരിടുമെന്നും കേരള വികാസ് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി മുന്നറിയിപ്പ് നല്‍കി. കുടിശ്ശികയായി കിടക്കുന്ന വിദ്യാഭ്യാസ വായ്‌പകള്‍ മുതല്‍ വാങ്ങി വായ്‌പ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട ബാങ്കുകള്‍ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് തോമസ് തോംബിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡണ്ട് ജോസ് ചെമ്പേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി തോമസ് തോട്ടത്തില്‍, വി.ജെ.ജെയിംസ്, രമേശ് ബാബു, ജോഷി അഗസ്റ്റിന്‍, രാജന്‍ കെ.വി., ബെന്നി ഫര്‍ണാണ്ടസ്, മേരി കുന്നത്ത്, ആന്റണി തയ്യില്‍, ലിജേഷ് ചക്കരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
















