ആലപ്പുഴ: രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പ് ആലപ്പുഴ എസ്ഡി കോളജ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടങ്ങി. ടീം കോച്ച് പി. ബാലചന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ 21 താരങ്ങളാണ് പരിശീലനത്തിന് എത്തുന്നത്. പത്തുദിവസത്തെ ക്യാമ്പാണ് ഇവിടെ നടക്കുന്നത്. 23, 24 തീയതികളില്‍ ക്യാമ്പില്‍ പരിശീലനമത്സരം നടക്കും. റോഹന്‍പ്രം ക്യാപ്റ്റനായിട്ടുള്ള ടീമില്‍ ദേശീയ താരം സഞ്ജു വി. സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ടിനുയോഹന്നാനാണ് അസി.കോച്ച്. പുന്നപ്രയിലെ സ്വകാര്യ ഹോട്ടലിലാണ് താരങ്ങളാണ് താമസിക്കുന്നത്. ഒന്നരവര്‍ഷത്തിനു ശേഷമാണ് എസ്ഡി കോളജിലെ സ്റ്റേഡിയത്തില്‍ മത്സരം നടക്കുന്നത്.
















