പൂച്ചാക്കല്‍: മൊബൈല്‍ഫോണ്‍ നമ്പര്‍ നറുക്കെടുപ്പിലൂടെ രണ്ടു സ്വര്‍ണ്ണനാണയങ്ങള്‍ സമ്മാനമായി ലഭിച്ചുവെന്ന ഫോണ്‍സന്ദേശത്തെ തുടര്‍ന്നു പോസ്റ്റ് ഓഫീസില്‍ പണമടച്ച യുവാവ് കബളിപ്പിക്കപ്പെട്ടു. അരൂക്കൂറ്റി സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്.
മൂന്നാഴ്ച മുമ്പു രണ്ടു സ്വര്‍ണ്ണനാണയം നറുക്കെടുപ്പിലൂടെ ലഭിച്ചതായും പോസ്റ്റ് ഓഫീസില്‍ പാഴ്‌സല്‍ വരുമ്പോള്‍ 1000 രൂപ നല്‍കി കൈപ്പറ്റണമെന്നുമായിരുന്നു ഫോണ്‍സന്ദേശം. തുടര്‍ന്നാണ് കഴിഞ്ഞദിവസം എത്തിയ പാര്‍സല്‍ തുറന്നു നോക്കിയപ്പോള്‍ രണ്ടു സ്വര്‍ണനാണയത്തിനു പകരം മൂന്നു മുത്തുമാലകള്‍ ലഭിച്ചത്.
ബാലാജി എന്റര്‍പ്രൈസസ്, വിശാഖപട്ടണം എന്ന വിലാസത്തില്‍നിന്നുമാണ് പാഴ്‌സല്‍ അയച്ചിരിക്കുന്നത്.
















