ദമാസ്‌കസ്: സിറിയയില്‍ ഐക്യരാഷ്‌ട്രസഭയുടെ സന്നദ്ധ സംഘത്തിനു നേരെ ആക്രമണം. സിറിയന്‍ അറബ് റെഡ് ക്രെസന്റിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം 12 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അലെപ്പോയ്‌ക്ക് സമീപമാണ് ഗോതമ്പും വസ്ത്രങ്ങളും വൈദ്യസാമഗ്രികളുമായെത്തിയ ഐക്യരാഷ്‌ട്രസഭയുടെ വാഹന വ്യൂഹത്തിന് നേരെ യുദ്ധവിമാനങ്ങളില്‍ നിന്ന് ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് എല്ലാ സഹായ വാഹനങ്ങളും ഐക്യരാഷ്‌ട്രസഭ പിന്‍വലിച്ചു.
മതിയായ അനുമതിയോടെയാണ് യുഎന്‍ സംഘം സിറിയയില്‍ പ്രവേശിച്ചത്. അമേരിക്കയെയും റഷ്യയെയും ഇതേക്കുറിച്ച് അറിയിച്ചിരുന്നതുമാണ്. സാധനങ്ങളടങ്ങിയ 31 ലോറികളില്‍ പതിനെട്ട് എണ്ണം നശിപ്പിക്കപ്പെട്ടു.
















