കുവൈറ്റ് സിറ്റി: കുവൈറ്റ് അമീറിനെ അവഹേളിച്ചെന്ന കേസില്‍ രാജകുടുംബാംഗമായ ഷെയ്ഖ് അബ്ദുള്ള സലീം അല്‍ സബയ്‌ക്ക് മൂന്ന് വര്‍ഷം തടവ്. അമീര്‍ ഷെയ്ഖ് സബ അല്‍ അഹമ്മദ് അല്‍ ജാബീര്‍ സബയുടെ, മരണമടഞ്ഞ അര്‍ദ്ധ സഹോദരന്‍ ഷെയ്ഖ് അബ്ദുള്ള അല്‍ അഹമ്മദ് അല്‍ സബയുടെ കൊച്ചുമകനാണ് തടവിന് ശിക്ഷക്കപ്പെട്ടയാള്‍.
കഴിഞ്ഞ വര്‍ഷം ഇയാള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തടവിനു പുറമേ ഇയാള്‍ 16,500 ഡോളര്‍ (പതിനൊന്ന് ലക്ഷം രൂപ) പിഴ)യും നല്‍കണം.
















