ബെര്‍ലിന്‍: തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേരിട്ട കടുത്ത തിരിച്ചടിയുടെ ഉത്തരവാദിത്തം ചാന്‍സലര്‍ എയ്ഞ്ചലാ മെര്‍ക്കല്‍ ഏറ്റെടുത്തു. അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷങ്ങളാണ് കനത്ത പരാജയത്തിന് ഇടയാക്കിയതെന്നും അവര്‍ സമ്മതിച്ചു.
കഴിഞ്ഞ വര്‍ഷത്തെ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. കുറച്ച് സമയത്തേക്ക് നമുക്ക് അതിര്‍ത്തി നിയന്ത്രിക്കാന്‍ സാധിച്ചില്ല. അഭയാര്‍ത്ഥി നയങ്ങള്‍ കാര്യക്ഷമമായി വിശദീകരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും മെര്‍ക്കല്‍ കുറ്റസമ്മതം നടത്തി.
















