ജോഹന്നസ്ബര്‍ഗ്: ആംസ്റ്റര്‍ഡാം ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ (ഐഎസ്ബിടി) തലവനായി ഭാരത വംശജനായ രവി റെഡ്ഡി നിയമിതനായി.
നിലവില്‍ സൗത്ത് ആഫ്രിക്കന്‍ നാഷണല്‍ ബ്ലഡ് സര്‍വ്വീസ് (എസ്എഎന്‍ബിഎസ്) ചീഫ് ഓപ്പറേഷന്‍സ് ഓഫീസറാണ് രവി. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഇതാദ്യമായിട്ടാണ് ഒരു ആഗോള സംഘടനയുടെ തലവനായി ഭാരത വംശജന്‍ എത്തുന്നത്.
ആഫ്രിക്കയില്‍ രക്തദാന രംഗത്ത് രവിയുടെ നേതൃത്വത്തില്‍ എസ്എഎന്‍ബിഎസ് വലിയ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. മുപ്പത് വര്‍ഷമായി ഈ രംഗത്ത് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു.
















