വളപട്ടണം: വളപട്ടണം പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന അവകാശികള്‍ ഇല്ലാത്തതും കണ്ടുകെട്ടിയതുമായ 53 വാഹനങ്ങള്‍ കെപി എസി 56 വകുപ്പ് പ്രകാരം അണ്‍ക്ലെയ്‌മ്ഡ് വാഹനങ്ങളായി പരിഗണിച്ച് ലേലം ചെയ്യുന്നതാണ്. വാഹനങ്ങളില്‍ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കില്‍ 30 ദിവസത്തിനുള്ളില്‍ മതിയായ രേഖകള്‍ സഹിതം വളപട്ടണം എസ്എച്ച്ഒ മുമ്പാകെയോ ഡിവൈഎസ്പി നാര്‍കോടിക് സെല്‍ മുമ്പാകെയോ ഹാജരായി തന്റെ അവകാശവാദം ഉന്നയിക്കാവുന്നതാണ്. അല്ലാത്തപക്ഷം അവകാശവാദികള്‍ ഇല്ലാത്ത വാഹനമായി പരിഗണിച്ച് എംഎസ്ടിസി ലിമിറ്റഡ് എന്ന സ്ഥാപനം മുഖേന നടത്തുന്ന ഇ-ഓപ്ഷന്‍ വഴി സര്‍ക്കാറിലേക്ക് മുതല്‍കൂട്ടമെന്ന് എസ്‌ഐ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, ടി.ടി.റംല, ഡെപ്യൂട്ടി ഡിഎംഒ ഡോ. മനോജ്, ആശുപത്രി സൂപ്രണ്ട് ഡോ. പി.പി.പ്രീത, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ, പ്ലാന്‍ കോ ഓര്‍ഡിനേറ്റര്‍ കെ വി ഗോവിന്ദന്‍ തുടങ്ങിയവരും പങ്കെടുത്തു.
















