കണ്ണൂര്‍: കിഡ്‌നി കെയര്‍ ഫൗണ്ടേഷന്‍ കണ്ണൂര്‍, സര്‍ഗം സാംസ്‌കാരിക വേദി തൊക്കിലങ്ങാടി, വ്യാപാരി വ്യവസായി ഏകോപനസമിതി തൊക്കിലങ്ങാടി യൂനിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് 25 ന് രാവിലെ 9 മണിമുതല്‍ തൊക്കിലങ്ങാടി ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ എം.സുകുമാരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഇരുനൂറ് പേരെയാണ് ക്യാമ്പില്‍ പരിശോധിക്കുക. രജിസ്‌ട്രേഷന് 9447229215 എന്ന നമ്പറില്‍ ബന്ധപ്പെടുക.
















