കണ്ണൂര്‍: ദേശീയ ഫാര്‍മസിസ്റ്റ് ദിനാഘോഷം 25ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെയും ഫാര്‍മസി മേഖലയിലെ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ആഘോഷ പരിപാടി നടക്കുന്നത്. ഫാര്‍മസിസ്റ്റ് തുടര്‍ വിദ്യാഭ്യാസ പരിപാടിയും വിവിധ വിഷയങ്ങളില്‍ സെമിനാറുകളും ഇതോടനുബന്ധിച്ച് നടക്കും. പരിപാടിയുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. പങ്കെടുക്കുന്നവര്‍ 23നകം 9447483668, 9495680565 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
















