ഹരിപ്പാട്: കുമാരനാശാന്‍ സ്മാരക ജലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ തുഴച്ചില്‍ക്കാരും നാട്ടുകാരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. ഒരാള്‍ക്ക് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലുകൊണ്ട് ഇടിയേറ്റ എടത്വ മുട്ടാര്‍ സ്വദേശി സോബു(20)നെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ദേവസ് വള്ളത്തിലെ തുഴച്ചില്‍കാരനായിരുന്നു സോബു. ഇവര്‍ സഞ്ചരിച്ചിരുന്ന മിനിബസ്സിന്റെ ഗ്ലാസ്സുകളും തല്ലിതകര്‍ത്തു. ജലോത്സവത്തിനെത്തിയ യുവതിയോട് മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ജലോത്സവം കഴിഞ്ഞ ശേഷം വൈകിട്ട് ഏഴുമണിയോടെ വാഹനത്തില്‍ കയറി തിരികെ പോരുമ്പോള്‍ കെവി ജെട്ടിക്ക് കിഴക്ക്ഭാഗം വെച്ച് ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം.
















