തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് സാങ്കേതിക സര്‍വ്വകലാശാല വിദ്യഭ്യാസ മന്ത്രിയുടെ ജില്ലയായ തൃശ്ശൂരിലേയ്‌ക്ക് മാറ്റാന്‍ തീരുമാനിച്ചത് അപലപനീയമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്. സര്‍വ്വകലാശാലക്ക് അബ്ദുല്‍കലാമിന്റെ പേര് നല്‍കിയത് തിരുവനന്തപുരം അദ്ദേഹത്തിന്റെ കര്‍മ്മ മണ്ഡലമായതുകൊണ്ടാണ്. തലസ്ഥാനത്ത് സ്ഥലം ഇല്ലായെന്ന് പറഞ്ഞുകൊണ്ടാണ് സര്‍വ്വകലാശാല മാറ്റി സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്. ഇത് തികച്ചും പരിഹാസപരമാണ്. യുഡിഎഫ് ഭരിച്ചിരുന്നപ്പോഴും റെയില്‍വെ മെഡിക്കല്‍കോളേജ് ഉള്‍പ്പെടെയുള്ള തിരുവനന്തപുരം ജില്ലയ്‌ക്ക് അര്‍ഹതപ്പെട്ട പദ്ധതികള്‍ ഹൈജാക്ക് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാല മറ്റൊരു ജില്ലയിലേക്ക് മാറ്റി സ്ഥാപിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും ഇതില്‍നിന്ന് വിദ്യാഭ്യാസ മന്ത്രിയും വകുപ്പും പിന്‍തിരിയണമെന്ന് അഡ്വ. എസ്. സുരേഷ് ആവശ്യപ്പെട്ടു.
















