റിയാന്‍ ലോറന്‍സ് കുഞ്ഞ് മോര്‍ഗന്‍
ന്യൂയോര്‍ക്ക്: ഭാര്യ കുഞ്ഞിനോട് കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നെന്നാരോപിച്ച് പിതാവ് 21 മാസം മാത്രമായ, അര്‍ബുദ രോഗിയായ പെണ്‍കുഞ്ഞിനെ അടിച്ചുകൊന്നു. ബേസ്‌ബോള്‍ ബാറ്റിന് കുഞ്ഞിന്റെ തലയ്‌ക്കടിച്ച് കൊന്ന് മൃതദേഹം കത്തിച്ചു, അവശിഷ്ടം തടാകത്തില്‍ തള്ളി. സംഭവത്തില്‍ അച്ഛന്‍ റിയാന്‍ ലോറന്‍സിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞിനെ കൊന്ന് കത്തിച്ച് അവശിഷ്ടം വലിയ കോണ്‍ക്രീറ്റ് പാളിയില്‍ കെട്ടി സൈറക്കൂസിലെ ഓണ്‍ഓണ്‍ഗഡ മലയിടുക്കിലെ തടാകത്തില്‍ താഴ്‌ത്തി. ഭാര്യ മോര്‍ഗനെ ജോലിസ്ഥലത്തു നിന്ന് വിളിക്കാനെത്തിയ ഇയാള്‍ താക്കോല്‍ സഹിതം കാര്‍ പാര്‍ക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച് പോകുകയായിരുന്നു.
വീട്ടില്‍ മടങ്ങിയെത്തിയ ഭാര്യ, ഭര്‍ത്താവ് മകളെ കൊല്ലുമെന്ന് സൂചിപ്പിക്കുന്ന കുറിപ്പുകണ്ട് പോലീസിനെ വിളിച്ചു. തുര്‍ടന്ന് പോലീസ് നടത്തിയ 36 മണിക്കൂര്‍ തെരച്ചിലിലാണ് അവശിഷ്ടം കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധര്‍ അവ പുറത്തെടുത്തു. കുഞ്ഞിന്റെ ഒരു കണ്ണിന് അര്‍ബുദം ബാധിച്ചിരുന്നു. അതിനുള്ള ചികിത്സയിലായിരുന്നു. ലോറന്‍സിനെ സൈറക്കൂസില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെ ഒരു കടയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
കുഞ്ഞിന് ഭാര്യ കൂടുതല്‍ പ്രധാന്യം നല്‍കുന്നതിലുള്ള അസൂയയാണ് കൊലയ്‌ക്കു കാരണമെന്ന് ലോറന്‍സ് സമ്മതിച്ചു. കേസില്‍ അടുത്ത വാദത്തോടെ വിചാരണ പൂര്‍ത്തിയാകും. 25 വര്‍ഷം തടവ് നല്‍കുമെന്നാണ് സൂചന.
















