ബെംഗളൂരു: കര്‍ണാടക, തെലങ്കാന, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ ഹിന്ദു നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ട 13 ലഷ്‌ക്കര്‍ ഭീകരര്‍ക്ക് അഞ്ചു വര്‍ഷം കഠിന തടവും മൂവായിരം രൂപ പഴയും. ദേശീയ അന്വേഷണ ഏജന്‍സിയെടുത്ത കേസില്‍ പ്രത്യേക കോടതിയുേെടതാണ് ഉത്തരവ്.
ഷൊഹൈബ് അഹമ്മദ് മിര്‍സ (ഛോട്ടു), അബ്ദുള്‍ ഹക്കീം ജമാദാര്‍, അഹമ്മദ് ഭ്യാഹട്ടി, മുഹമ്മദ് അക്രം, ഉബൈദുള്ള ബഹാദൂര്‍, വാഹീദ് ഹുസൈന്‍ കണ്‍ക്യാണവര്‍, സഫര്‍ ഇക്ബാല്‍ ഷോലാപ്പൂര്‍, മൊഹമ്മദ് സാദിഖ് ലഷ്‌ക്കര്‍, മെഹബൂദ് ബാഗര്‍കോട്ട്, ഉബൈദ് ഉര്‍ റഹ്മാന്‍, ഡോ. നയീം സിദ്ദിഖ്, ഡോ. ഇമ്രാന്‍ അഹമ്മദ്, സെയ്ദ് തന്‍സീം അഹമ്മദ് എന്നിവര്‍ക്കാണ് ശിക്ഷ.
















