ന്യൂയോര്‍ക്ക്: വിക്കിലീക്‌സിന് രഹസ്യ ഫയലുകള്‍ കൈമാറിയതിന് 35 വര്‍ഷം തടവ് അനുഭവിക്കുന്ന യുഎസ് സൈനികക്ക് ലിംഗ മാറ്റ ശസ്ത്രക്രിയക്ക് അനുമതി. ചെല്‍സിയ മാനിംഗ് നിരാഹാരം കിടന്നതിനെത്തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് അനുമതിയായത്. 28വയസുള്ള ചെല്‍സിയ ആണായിരുന്നുവെങ്കിലും താന്‍ പെണ്ണാണെന്നും അങ്ങനെയാണ് ജീവിക്കുന്നതെന്നും പറഞ്ഞിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി തേടി അവര്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കന്‍സാസ് ജയിലില്‍ നിരാഹാരം തുടങ്ങിയത്. മനശാസ്ത്രജ്ഞന്‍ പറഞ്ഞ പ്രകാരം ഏപ്രിലില്‍ ശസ്ത്രക്രിയ നടത്തി സ്ത്രീയാകും. ജയില്‍പുള്ളി ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമാകുന്നത് ഇതാദ്യമാണ്. ബ്രാഡ്‌ലിയെന്നായിരുന്നു ആദ്യ പേര്. ലിംഗ പരിണാമത്തിന് വിധേയമാകുന്ന സാഹചര്യത്തില്‍ ചികില്‍സക്ക് അനുമതി തേടിയെങ്കിലും ലഭിച്ചില്ല, തുടര്‍ന്ന് അവര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ഇറാഖില്‍ യുഎസ് സൈന്യത്തിന്റെ രഹസ്യവിവര വിശകലന വിദഗ്ധനായിരുന്നു. അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ വിക്കീലീക്‌സിന് ചോര്‍ത്തി നല്‍കിയതിന് 2013ല്‍ 35 വര്‍ഷം തടവിന് വിധിച്ചിരുന്നു.
















