ക്വലാലംപൂര്‍: താന്‍സാനിയ കടല്‍തീരത്ത് കണ്ടെത്തിയ വിമാനാവശിഷ്ടം മലേഷ്യ എയര്‍ലൈന്‍സിന്റെ തകര്‍ന്ന ജെറ്റ് എംഎച്ച് 370 ന്റേതാണെന്ന് മലേഷ്യ സ്ഥിരീകരിച്ചു.
ഈ ബോയിങ് 777 വിമാനം 239 യാത്രക്കാരുമായി, ക്വലാലംപൂരില്‍ നിന്ന് ബീജിങ്ങിലേക്കു പറക്കുമ്പോള്‍ 2014 മാര്‍ച്ചില്‍ കാണാതായതാണ്.
രണ്ടു വര്‍ഷമായി വ്യാപക തിരച്ചില്‍ നടക്കുകയായിരുന്നു. ഇതുവരെ 912 കോടി രൂപ വിമാനത്തിരച്ചിലിന് ചെലവിട്ടു. ചരിത്രത്തിലാദ്യമാണ് ഇത്തരമൊരു വിമാനത്തിരച്ചില്‍.
















