ന്യൂയോര്‍ക്ക്: ഡോക്ടര്‍ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് രണ്ട് അമേരിക്കന്‍ വനിതാ ജിംനാസ്റ്റുകള്‍. ഡോ. ലാറി നാസര്‍(53)ക്ക് എതിരെയാണ് പരാതി നല്‍കിയത്.
പതിറ്റാണ്ടുകള്‍ ജിംനാസ്റ്റിക്‌സ് ഓര്‍ഗനൈസേഷന്റെ ഡോക്ടറായിരുന്ന ഇയാളെ ഇത്തരം ആരോപണങ്ങളെത്തുടര്‍ന്ന് 2015ല്‍ പുറത്താക്കിയിരുന്നു. ബാലികയായ, ഒളിമ്പിക്‌സില്‍ പങ്കെടുത്ത, ജിംനാസ്റ്റിനെ ഫിസിയോതെറാപ്പിയുടെ മറവില്‍ പീഡിപ്പിച്ചെന്ന പരാതിയെത്തുടര്‍ന്നാണ് ഇയാളെ നീക്കിയത്.
2000ലെ ഒളിമ്പിക്‌സില്‍ പങ്കെടുത്ത വനിതാ സംഘത്തിലുണ്ടായിരുന്ന രണ്ടു പേരാണ് ഇപ്പോള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടുവേദനയ്‌ക്ക് ചികില്‍സിക്കുന്ന സമയത്താണ് ഡോക്ടര്‍ തന്നെ പീഡിപ്പിച്ചതെന്ന് കെന്റുക്കിയില്‍ നിന്നുള്ള ജിംനാസ്റ്റായ റേച്ചല്‍ ഡെന്‍ഹോളണ്ടര്‍ പറഞ്ഞു.
ക്രമേണ ഇയാളുടെ പീഡനങ്ങള്‍ ഏറിവന്നു. എല്ലാം ചികില്‍സയുടെ ഭാഗമാണെന്നാണ് അയാള്‍ അന്ന് പതിനഞ്ചു വയസുമാത്രമുണ്ടായിരുന്ന തന്നോട് പറഞ്ഞത്. ഇരുവരും പരാതി നല്‍കിക്കഴിഞ്ഞു.
















