ടോക്യോ: ഉത്തര കൊറിയയിലെ തുടര്‍ച്ചയായ മഴയിലും വെള്ളപ്പൊക്കത്തിലും 133 പേര്‍ കൊല്ലപ്പെട്ടു. 395 പേരെ കാണാതായി. 1,07,000 പേര്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ പലായനം ചെയ്യേണ്ടി വന്നതായി യുഎന്‍ അധികൃതര്‍ അറിയിച്ചു.
ഉത്തര കൊറിയയെ സഹായിക്കാന്‍ യുഎന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 35,000 വീടുകള്‍ നശിച്ചു. 8700 പൊതു കെട്ടിടങ്ങള്‍ തകര്‍ന്നതായി പ്രാഥമിക കണക്കുകള്‍. ഒരാഴ്ചയായി കനത്ത മഴ തുടരുകയാണ്.
















