ചൂടുകൊണ്ട് കഷ്ടപ്പെടുന്നതിനിടെ നല്ല വാര്‍ത്ത, 2017-ല്‍ ചൂടുകുറഞ്ഞേക്കുമെന്ന് പ്രവചനം. പസഫിക് സമുദ്രത്തിലെ പ്രതിഭാസമായ എല്‍ നിനോയാണ് ഈ വര്‍ഷവും ചൂട് ഇത്ര കഠിനമാക്കിയത്. എല്‍ നിനോയുടെ രൂക്ഷത കുറയുന്നുവെന്നാണ് കണ്ടെത്തല്‍. ഇത് പ്രതീക്ഷ തരുന്നു.
ബ്രിട്ടണിലെ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ കാലാവസ്ഥാ വിഭാഗത്തിന്റേതാണ് കണ്ടെത്തല്‍.
എല്‍ നിനോ പ്രതിഭാസം 1998ല്‍ ശക്തമായതാണ് ആഗോളതലത്തില്‍ ചൂട് കൂട്ടിയത്. 2005 വരെ അന്തരീക്ഷോഷ്മാവ് കൂടിനിന്നു. എല്‍ നിനോ ഭൂമിയുടെ ഒരു ഭാഗത്ത് കടുത്ത വരള്‍ച്ചക്കും മറുവശത്ത് വെള്ളപ്പൊക്കത്തിനും ഇടയാക്കും.
ആഗോള ഉച്ചകോടി പാരീസില്‍ നടക്കാന്‍ പോവുകയാണ്. മനുഷ്യരുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരമാവധി നിയന്ത്രണംകൂടി വന്നാല്‍ വരുംനാളുകളില്‍ ചൂടുകൊണ്ട് വലയാതിരിക്കാം.
















