ലണ്ടന്‍: മിശ്ര മതവിവാഹം നടത്തിയതിന്റെ പേരില്‍ ലീമിങ്ടണ്‍ സ്പായിലെ സിഖ് ഗുരുദ്വാരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 55 പേര്‍ അറസ്റ്റിലായി. ഒരാഴ്ചയായി സംഘര്‍ഷമായിരുന്നു ഇവിടെ.
സിഖ് ഗുരുദ്വാരകളില്‍ മിശ്ര വിവാഹം അനുവദിക്കാറില്ല. ഇതിനു വിരുദ്ധമായി വിവാഹം നടത്തിയതിനെ വിശ്വാസികള്‍ എതിര്‍ത്തത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നാണ് പോലീസ് ഇടപെടല്‍.
















