14 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ കാലടി ഫോറസ്റ്റ് റേഞ്ചിലെ എവര്‍ ഗ്രീന്‍ സ്റ്റേഷനിലെ തൊണ്ടി മുതല്‍ സൂക്ഷിക്കുന്ന മുറിയില്‍നിന്ന് പിടികൂടി. ബിഎഫ്ഒ: ജെ.ബി. സാബു പിടിക്കുന്ന ഒമ്പതാമത്തെ രാജവെമ്പാലയാണിത്.
18 വയസ്സ് പ്രായമുണ്ടായിരുന്ന ‘ഗൗരി’ എന്ന പെണ്‍കടുവ തൃശൂര്‍ മൃഗശാലയില്‍ ചത്തു. മൂന്നുവര്‍ഷം മുന്‍പാണ് ഈ കടുവയെ വയനാട്ടില്‍ നിന്ന് എത്തിച്ചത്. ആളുകള്‍ക്ക് ശല്യമുണ്ടാക്കിയപ്പോള്‍ വനംവകുപ്പാണ് പിടികൂടി മൃഗശാലയിലെത്തിച്ചത്.
39 ദുരന്ത സാഹചര്യങ്ങളാണ് 2016-17 വര്‍ഷത്തേക്കുള്ള പദ്ധതിയനുസരിച്ച് കേരളത്തിന് നേരിടാനുള്ളത്. ആഫ്രിക്കന്‍ ഒച്ചുമുതല്‍ ചൊറിയന്‍ പുഴുവരെ ദുരന്തസാഹചര്യമൊരുക്കാം. ദുരന്ത ലഘൂകരണ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു.
49 കോടി ചെലവ് പ്രതീക്ഷിച്ച ഇടപ്പള്ളി മേല്‍പ്പാലം 38 കോടിയില്‍ പൂര്‍ത്തിയായി. 2013 ല്‍ ഭരണാനുമതി ലഭിക്കുകയും 2015 ല്‍ പണിതുടങ്ങുകയും ചെയ്ത് 20 മാസംകൊണ്ടാണ് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പാലം പൂര്‍ത്തിയാക്കിയത്.
84 കോടിയുടെ മൂലധന സമാഹരണം ധനലക്ഷ്മി ബാങ്ക് നടത്തി. മൂലധന പര്യാപ്തത ശക്തിപ്പെടുത്താന്‍ അവകാശ ഓഹരികള്‍ പുറത്തിറക്കാനും ബാങ്കിന് പദ്ധതിയുണ്ട്. 150 കോടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
















