Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇഎസ്‌ഐ പരിധി ഉയര്‍ത്തുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 09:51 pm IST
in Vicharam

ഇഎസ്‌ഐ ശമ്പള പരിധി 15,000 രൂപയില്‍നിന്ന് 21,000 രൂപയാക്കി ഉയര്‍ത്താനും ഒരിക്കല്‍ ഇഎസ്‌ഐ ആനുകൂല്യം ലഭിച്ചവര്‍ക്ക് ജീവിതകാലം മുഴുവന്‍ അതിനര്‍ഹത നല്‍കാനുള്ള ഇഎസ്‌ഐ കോര്‍പ്പറേഷന്റെ തീരുമാനം അംഗങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ തിരുവോണ സമ്മാനമായി. ഇതോടെ ഇഎസ്‌ഐ അംഗത്വമുള്ള തൊഴിലാളികളുടെ എണ്ണം ആറുകോടിയും ഗുണഭോക്താക്കളുടെ എണ്ണം 30 കോടിയായും ഉയരും.

ഒപ്പം ഇഎസ്‌ഐ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ശമ്പളപരിധി ഉയര്‍ത്തിയതോടെ 50 ലക്ഷം പേര്‍ക്കുകൂടി ഇഎസ്‌ഐ ആനുകൂല്യം ലഭിക്കും. ഇഎസ്‌ഐയില്‍ രണ്ടുകോടി അംഗങ്ങളാണ് ഇപ്പോഴുള്ളത്. കുടുംബാംഗങ്ങള്‍കൂടി ഉള്‍പ്പെടുമ്പോള്‍ ഉപഭോക്താക്കളുടെ എണ്ണം 10 കോടിയാകും.

സ്വകാര്യ ആശുപത്രി ജീവനക്കാര്‍, തിയറ്റര്‍, കടകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍, കശുവണ്ടി തൊഴിലാളികള്‍, അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍, മറ്റ് ജീവനക്കാര്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, സൈക്കിള്‍ റിക്ഷാ തൊഴിലാളികള്‍, ആശ വര്‍ക്കേഴ്‌സ്, വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍ മുതലായവര്‍ക്കെല്ലാം ഇഎസ്‌ഐ ആനുകൂല്യം ലഭ്യമാകും. 2010 ല്‍ ആണ് ഇഎസ്‌ഐ വരുമാനപരിധി 15,000 രൂപയാക്കി നിശ്ചയിച്ചത്. 10,000 രൂപയില്‍നിന്നാണ് ഈ വര്‍ധന വരുത്തിയത്.

തൊഴിലാളികളുടെ ദീര്‍ഘകാല ആവശ്യമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. തൊഴിലാളികളെ ഇഎസ്‌ഐ ആനുകൂല്യങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. ഇഎസ്‌ഐ ആനുകൂല്യത്തിനുള്ള ശമ്പള പരിധി ഉയര്‍ത്തണമെന്ന് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ് നിരന്തരം ആവശ്യപ്പെട്ടുപോരുകയായിരുന്നു. ഇഎസ്‌ഐ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 വയസ്സാക്കാന്‍ നിര്‍ദ്ദേശിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അനുഭവസമ്പത്തുള്ള ഡോക്ടര്‍മാരുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കൂടിയുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇഎസ്‌ഐ ചികിത്സാ ആനുകൂല്യ പരിധി നിലവില്‍ എട്ടുകിലോമീറ്റര്‍ ചുറ്റളവ് എന്നത് 20 കിലോമീറ്റര്‍ ആക്കി കൂട്ടാനും തീരുമാനമായി.

അംഗങ്ങളെ ഇഎസ്‌ഐയുടെ കീഴില്‍ ഉള്ളതല്ലാത്ത ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവന്നാലും ചികിത്സാ സഹായം ലഭ്യമാക്കും. ശമ്പളപരിധി 15,000 ല്‍ നിന്ന് 21,000 ആകുമ്പോള്‍ ഇഎസ്‌ഐയിലേക്കുള്ള വിഹിതം കൂട്ടേണ്ടിവരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ തുടക്കത്തില്‍ ഈ വിഹിതത്തില്‍ മാറ്റമുണ്ടാവില്ല. ഇത് അവരുടെ സേവനകാലം അവസാനിക്കുന്നതുവരെ തുടരും. ഇഎസ്‌ഐ വിഹിതത്തിന് ശമ്പളത്തിന്റെ നിയന്ത്രണ പരിധി ബാധകമാകില്ല. ശമ്പള പരിധി 21,000 രൂപയിലധികമായാലും വിഹിതം കണക്കാക്കുന്നത് 21,000 രൂപയുടെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും. ഇത് ജീവനക്കാര്‍ക്കിടയില്‍ ഇഎസ്‌ഐ ആനുകൂല്യം കൂടുതല്‍ വ്യാപകമാകും.

അധികാരത്തിലേറിയ നാള്‍ മുതല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പാവപ്പെട്ടവരെ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന നടപടികളുടെ തുടര്‍ച്ചയാണ് ഇഎസ്‌ഐ ആനുകൂല്യത്തിനുള്ള ശമ്പളപരിധി വര്‍ധിപ്പിച്ചത്. വിവിധ രംഗങ്ങളിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം പ്രഖ്യാപിക്കുകയുണ്ടായി. മുദ്രാ യോജനയിലൂടെ കോടിക്കണക്കിനാളുകള്‍ക്ക് ഒരു രൂപപോലും മുടക്കാതെ ബാങ്ക് നിക്ഷേപമുണ്ടായി.

ഇതുവഴി പാവപ്പെട്ടവര്‍ക്ക് ലഭിച്ച സാമ്പത്തിക സുരക്ഷിതത്വം ഇതുവരെ ഭാരതം ഭരിച്ച ഒരു സര്‍ക്കാരിനും നല്‍കാനാകഴിഞ്ഞിരുന്നില്ല. മോദി സര്‍ക്കാര്‍ സ്വകാര്യ കുത്തകകളുടെ പിടിയിലാണെന്ന് യാതൊരു അടിസ്ഥാവുമില്ലാതെ ദുഷ്പ്രചാരണം നടത്തുന്നവര്‍ക്കുള്ള മറുപടിയാണ് മുദ്രായോജന ഉള്‍പ്പെടെയുള്ള പദ്ധതികള്‍. ഇഎസ്‌ഐ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടികൂടി വന്നതോടെ വിമര്‍ശകര്‍ക്ക് ഉത്തരംമുട്ടിയിരിക്കുകയാണ്. അധികാരത്തില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാരിനുമുന്നില്‍ മൂന്നുവര്‍ഷംകൂടി ബാക്കിനില്‍ക്കുകയാണ്. ഇക്കാലയളവില്‍ ജനോപകാരപ്രദമായ കൂടുതല്‍ പദ്ധതികളും പരിപാടികളും മോദി സര്‍ക്കാര്‍ കൊണ്ടുവരുമെന്ന കാര്യം ഉറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

Kerala

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

India

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

Kerala

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകൾക്ക് വിജയിച്ചു

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.