Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ക്ഷേമപെന്‍ഷന്‍ വിതരണത്തിലെ അപാകത; കൗണ്‍സില്‍ യോഗത്തില്‍ ചൂടേറിയ ചര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 03:21 pm IST
inKozhikode

കോഴിക്കോട്: ക്ഷേമപെന്‍ഷന്‍ വിതരണത്തിലെ വീഴ്ചയും 2015-16 വര്‍ഷത്തെ വാര്‍ഷിക പദ്ധതിവിഹിതം ചെലവഴിച്ചതിലെ അപാകതയും കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിന് കാരണമായി.

ക്ഷേമപെന്‍ഷന്‍ വിതരണം കാര്യക്ഷമമായല്ല നടക്കുന്നതെന്ന ആരോപണം പ്രതിപക്ഷത്തുനിന്ന് ഉയര്‍ന്നതോടെ ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷാംഗങ്ങള്‍ രംഗത്തെത്തി. പലയിടത്തും കൗണ്‍സിലര്‍മാര്‍ പോലും അറിയാതെ ഒരു പാര്‍ട്ടിക്കാര്‍ മാത്രം പണം കൈകാര്യം ചെയ്യുകയാണെന്നായിരുന്നു പ്രധാന ആരോപണം. എല്ലാവരിലും പെന്‍ഷന്‍ എത്തുന്നില്ല, ചിലര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ കിട്ടുന്നതെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തി. ഡെപ്പോസിറ്റ് കലക്ടര്‍മാരല്ല പലര്‍ക്കും പെന്‍ഷന്‍ എത്തിക്കുന്നതെന്നും പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ബിജെപി കൗണ്‍സില ര്‍മാരായ നമ്പിടി നാരായണന്‍, സതീഷ്‌കുമാര്‍, ഇ. പ്രശാന്ത്കുമാര്‍, അനില്‍കുമാര്‍, യുഡിഎഫ് കൗണ്‍സിലര്‍മാരായ സി. അബ്ദുറഹിമാന്‍, കുഞ്ഞാമുട്ടി, പി. ഉഷാദേവി, അഡ്വ. വിദ്യാ ബാലകൃഷ്ണന്‍, കെ.സി. ശോഭിത തുടങ്ങിയവര്‍ സംസാരിച്ചു. ഓണത്തിന് മുമ്പെങ്കിലും എല്ലാവര്‍ക്കും പെന്‍ഷന്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ വിതരണത്തില്‍ കാലതാമസം നേരിടുന്നുണ്ടെന്നും അതു പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു. നഗരസഭയുടെ 2015-16 വര്‍ഷത്തെ വാര്‍ഷിക പദ്ധതിവിഹിതം ചെലവഴിച്ചതുമായി ബന്ധപ്പെട്ട് പി. കിഷന്‍ചന്ദ് നടത്തിയ പ്രസ്താവനയ്‌ക്ക്, മേയര്‍ സെക്രട്ടറിയോട് മറുപടി ആവശ്യപ്പെട്ടത് കൂടുതല്‍ ബഹളത്തിന് കാരണമായി. സെക്രട്ടറി നല്‍കിയ മറുപടി കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന ആരോപണവുമായി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ രംഗത്ത് വന്നു. ഇതോടെ സെക്രട്ടറി പറഞ്ഞതാണ് യാഥാര്‍ത്ഥ്യമെന്ന അഭിപ്രായവുമായി പ്രതിപക്ഷവും രംഗത്തുവന്നു. ഈ വര്‍ഷത്തെ പദ്ധതികള്‍ മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഫണ്ട് ലാപ്‌സാകു മെന്നതിനാല്‍ പല പദ്ധതികളും വെട്ടികുറച്ചതായും ഡിപിസി അംഗീകാരത്തിന് അയക്കുമുമ്പ് കൗണ്‍സിലര്‍മാരെ അറിയിച്ചില്ലെന്നും പി. കിഷന്‍ചന്ദ് ആരോപിച്ചു.

സെക്രട്ടറി മറുപടി പറഞ്ഞപ്പോള്‍ നഗരസഭ ഒരു രൂപപോലും ചെലവഴിച്ചില്ലെന്നായി. ഇതോടെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ചോദ്യംചെയ്തു. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന സെക്രട്ടറി കൗണ്‍സിലിനെ മനപൂര്‍വം തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇതോടെ യോഗത്തില്‍ തര്‍ക്കമായി. അടുത്ത കൗണ്‍സിലിനു മുമ്പ് ഇതു സംബന്ധിച്ച് സ്ഥിതിവിവര കണക്ക് സമര്‍പ്പിക്കണമെന്ന് മേയര്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന പദ്ധതി നഗരസഭാ പരിധിയിലെ 62 സ്‌കൂളുകളില്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ അറിയിച്ചു. പദ്ധതിക്കായി കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയാണ് ചെലവഴിക്കുക. ഇതുസംബന്ധിച്ച് സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച യോഗം 20ന് നടക്കും. ഒക്ടോബര്‍ മുതല്‍ പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ 106 അജണ്ടകള്‍ പാസാക്കി. ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, കൗണ്‍സിലര്‍മാരായ അഡ്വ. പി.എം. സുരേഷ് ബാബു, ജിഷ ഗിരീഷ്, ഷൈമ പൊന്നത്ത്, നവ്യ ഹരിദാസ്, മുല്ലവീട്ടില്‍ മൊയ്തീന്‍, എം.എം. പത്മാവതി, കെ.വി. ബാബുരാജ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.