തൃശൂര്‍: ഓണാഘോഷങ്ങളുടെ പേരില്‍ സ്വരാജ് റൗണ്ടില്‍ വന്‍തോതില്‍ മരകൊമ്പുകള്‍ മുറിച്ചു. ഇന്നലെ ഒറ്റരാത്രിയില്‍ നിരവധി മരങ്ങളുടെ ശിഖരങ്ങള്‍.
സര്‍ക്കാര്‍ ഓണാഘോഷം സംഘടിപ്പിക്കുന്ന നായ്‌ക്കാ നാല്‍ വേദിക്കും കാഴ്ചകൂട്ടാനും ഇത്തവണമരം മുറിച്ചു വേദിക്കു സമീപത്തുള്ള വന്‍മഴ മരത്തിന്റെ കൊമ്പുകളാണ് മുറിച്ചുമാറ്റിയത്.
തേക്കിന്‍കാട്ടില്‍സര്‍ക്കാര്‍ ഓണാഘോഷം തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായെങ്കിലും വേദിക്കു കാഴ്ചകൂട്ടാന്‍ മരം മുറിച്ചുമാറ്റുന്നത് ഇത് ആദ്യമാണ്. വേദിയുടെ സ്ഥാനനിര്‍ണ്ണയത്തില്‍ വരുത്തിയ അനാവശ്യമാറ്റമാണ് മരം മുറിക്കാന്‍ കാരണമായത്.
പുലിക്കളിക്ക് സൗകര്യമൊരുക്കാനാണ് സ്വരാജ് റൗണ്ടിന് ചുറ്റിലുമുള്ള മരകൊമ്പുകള്‍ മുറിക്കാന്‍ കാരണം. പുലിക്കളിസംഘങ്ങള്‍ ഒരുക്കുന്ന ടാബ്ലോകള്‍ക്ക് തടസ്സമാകുന്ന മരച്ചില്ലകള്‍ മുമ്പും വെട്ടിമാറ്റാറുണ്ടെങ്കിലും വന്‍മരകൊമ്പുകള്‍ പോലും വ്യാപകമായി മുറിച്ചുമാറ്റിയ അനുഭവം ഇതാദ്യമാണ്.പണ്ട് രാജീവ്ഗാന്ധിയുടെ സന്ദര്‍ശനത്തില്‍ നായ്‌ക്കനാല്‍ ഭാഗത്ത് ഹെലിപാഡ് ഒരുക്കാന്‍ വൃക്ഷശിഖരങ്ങള്‍ മുറിക്കണമെന്ന എസ്.പി.ജി ആവശ്യംപോലും ജില്ലാ ഭരണകൂടം നിരാകരിച്ചരുന്നു.
















