കൊയിലാണ്ടി: കൊളോണിയല്‍ വിദ്യാഭ്യാസമാണ് ഭാരതത്തെ തകര്‍ത്തതെന്നും ദേശീയ ബോധത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് മാത്രമേ ഭാരതത്തെ രക്ഷിക്കാനാവൂ എന്ന് എം.ആര്‍. രാഘവവാരിയര്‍ പറഞ്ഞു. ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന മഹാ സമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം. നരേന്ദ്ര മോഡി സര്‍ക്കാറിന് അതിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സമിതി അംഗം വി.കെ. ജയന്‍, ബിജെപി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതീശന്‍ കുനിയില്‍, ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ മേലൂര്‍, വാര്‍ഡ് മെമ്പര്‍മാരായ പ്രിയ, ഒ, സുജില എന്നിവര്‍ പങ്കെടുത്തു.
















