മാവേലിക്കര: വര്‍ദ്ധിച്ചുവരുന്ന സാമൂഹ്യ തിന്മകളെ ഇല്ലാതാക്കാന്‍ ഓരോസ്ത്രീയ്‌ക്കും ഉത്തരവാദിത്വമുണ്ടെന്നും അശുദ്ധികളെ ശുദ്ധികലശം ചെയ്യാന്‍ സ്ത്രീശക്തി അനിവാര്യമാണെന്നും കേരളാ ക്ഷേത്രസംരക്ഷണ സമിതിയുടെ മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ. വി.ടി. രമ പറഞ്ഞു. കണ്ണമംഗലം മഹാദേവക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ സമാപന ദിവസത്തിലെ വിജ്ഞാനവേദിയില്‍ ‘സ്ത്രീസങ്കല്‍പ്പം ഭാരതത്തില്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നുഅവര്‍. മുഴുവന്‍ കര്‍മ്മങ്ങളുടേയും സഫലമായ പൂര്‍ത്തീകരണത്തിന് സ്ത്രീസങ്കല്‍പത്തിന്റെ പിന്തുണയും അനുഗ്രഹവും ആവശ്യമാണ്. ഭാരതീയ സ്ത്രീസങ്കല്‍പവും പാശ്ചാത്യസ്ത്രീ സങ്കല്‍പവും തികച്ചുംവ്യത്യസ്തമാണ്. ഭാരതത്തിന്റെ അര്‍ദ്ധനാരീശ്വരസങ്കല്‍പ്പം നമുക്കു നല്‍കുന്ന സന്ദേശം അതാണ്.
സപ്താഹയജ്ഞങ്ങളിലൂടെ നമുക്ക്കിട്ടുന്ന ഊര്‍ജ്ജം സാമൂഹ്യപരിവര്‍ത്തനം എന്ന യജ്ഞത്തിനായി വിനിയോഗിക്കണമെന്നും അവര്‍ പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ പി. കെ. പ്രസന്നന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
സപ്താഹയജ്ഞത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിജ്ഞാനവേദി, വിദ്യാനന്ദമഠംദ്വിജാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. ജെ. രാധാകൃഷ്ണന്‍, തപസ്യ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍, മുന്‍ ചീഫ്‌സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായന്‍, ഡോ. സജിത്ത്ഏവൂരേത്ത്, പി.എം.എ. സലാംമുസലിയാര്‍, ഭാരതീയവിചാരകേന്ദ്രം ജില്ലാസെക്രട്ടറി ജെ.മഹാദേവന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.
















