ബംഗളൂരു: കാവേരി ജലം തമിഴ്‌നാടിനു കൊടുക്കുന്നതു സംബന്ധിച്ച സംഘര്‍ഷം കര്‍ണാടത്തില്‍ തുടരുന്നു. റോഡുപരോധത്തെ തുടര്‍ന്ന് ഗതാഗത സ്തംഭനം തുടരുകയാണ്. സപ്തംബര്‍ എട്ടുമുതല്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വെള്ളം നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ റേഡിയോ പ്രഭാഷണത്തില്‍ അറിയിച്ചു.
ഗതാഗത തടസത്തെ തുടര്‍ന്ന് 61,23,698 രൂപയുടെ നഷ്ടം സംഭവിച്ചതായി കര്‍ണാടക എസ്ആര്‍ടിസി അറിയിച്ചു. മൈസൂര്‍ വഴിയുള്ള 536 സര്‍വീസുകള്‍ റദ്ദാക്കി.
സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി റേഡിയോ പ്രഭാഷണത്തിലൂടെ അഭ്യര്‍ത്ഥിച്ചു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം തമിഴ്‌നാടിന് കാവേരി നദീജലം നല്‍കാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ സംഘര്‍ഷം.
















