വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ തലയിടുകയാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണ്‍. ഡൊണാള്‍ഡ് ട്രമ്പിനെ വിജയിപ്പിക്കാന്‍ റഷ്യ ഇടപെടുകയാണ്. ഇത് ആശങ്കാജനകമാണ്. ഇതിനു മുന്‍പ് ഒരിക്കലും ഇത്തരത്തില്‍ ഉണ്ടായിട്ടില്ല. അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ട്രമ്പ് സ്ഥാനാര്‍ഥിയായതു മുതല്‍ റഷ്യയുടെ ഇടപെടലുണ്ട്്. തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടുന്നുണ്ടോയെന്ന് രഹസ്യാന്വേഷണ ഏജന്‍സി അന്വേഷിക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹിലാരിയുടെ ആരോപണം.
















