ന്യൂദല്‍ഹി: ഉത്തരകൊറിയയ്‌ക്ക് പാക്കിസ്ഥാന്‍ ആണവ സാമഗ്രികള്‍ വിതരണം ചെയ്യുന്നതായി ഭാരതത്തിന് അമേരിക്കയുടെ അറിയിപ്പ്. അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയാണ് ഇതു സംബന്ധിച്ച കാര്യം ഭാരതത്തിന്റെ റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങിനെ(റോ) അറിയിച്ചത്.
റിപ്പോര്‍ട്ടുകളനുസരിച്ച് കടല്‍മാര്‍ഗ്ഗമാണ് പാക്കിസ്ഥാന്‍ ആണവ സാമഗ്രികളായ യുറേനിയം, പ്ലോട്ടോണിയം മുതലായ ആണവസാമഗ്രികള്‍ പാക്കിസ്ഥാന്‍ ഉത്തരകൊറിയയിലേയ്‌ക്ക് കയറ്റുമതി ചെയ്യുന്നത്. ഐക്യരാഷ്‌ട്രസഭയുടെ അനുമതിയില്ലാതെയാണ് പാക്കിസ്ഥാന്റെ ഈ നടപടി.
ചൈന്നീസ് കമ്പനി ഇസ്ലാമാബാദിലേയ്‌ക്ക് ആണവ സാമഗ്രികള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതാണ് ഉത്തരകൊറിയയ്‌ക്ക് കാര്‍ഗോ വഴി പാക്കിസ്ഥാന്‍ മറിച്ച് നല്‍കുന്നത്. അനധികൃത ആണവവിതരണം വഴി വ്യക്തമായ ലംഘനമാണ് പാക്കിസ്ഥാന്‍ നടത്തുന്നത്.
അനധികൃത ഇടപാടിന് പുറമേ ആണവ വിതരണ സംഘത്തിലേയ്‌ക്ക്(എന്‍എസ്ജി) ആംഗത്വം വേണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെടുന്നുണ്ട്.
















