കണ്ണൂര്‍: പൂവില്‍പ്പനക്കടയില്‍ സഹായിയായി പ്രവര്‍ത്തിക്കുന്ന യുവാവിനെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേലെ ചൊവ്വ പാതിരിപ്പറമ്പ് സ്വദേശി ആര്‍.പി മനോജ് (47) ആണ് മരിച്ചത്. താഴെ ചൊവ്വ വൈദ്യുതി ഓഫീസിന് മുന്നില്‍ എകെജി റോഡിലെ ഓവുചാലിലാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇളയച്ചന്റെ കൂടെയായിരുന്നു മനോജിന്റെ താമസം. നടന്നുപോകുമ്പോള്‍ ഏതെങ്കിലും വാഹനമിടിച്ച് ഓവുചാലില്‍ തെറിച്ചുവീണതാണോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. അവിവാഹിതനാണ്. പിതാവ്: ഗണേശന്‍.
















