Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാ കര്‍മ്മങ്ങളും ആത്മാവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 07:41 pm IST
inSamskriti

നമുക്കുചുറ്റും നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പ്രകൃതി കര്‍മ്മ നിരതമാണ.് പ്രകൃതിയിലെ ഓരോ അണുവും കര്‍മ്മനിരതമാണ്. കാറ്റുവീശുന്നു, വൃക്ഷലതാദികള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു, പക്ഷികള്‍ പറക്കുന്നു ഇങ്ങനെയെല്ലാം. പ്രകൃതിയാകെ കര്‍മ്മത്താല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍തന്നെ നമ്മളും കര്‍മ്മം ചെയ്തുകൊണ്ടിരിക്കുന്നു. നാം ചിന്തിക്കുന്നത് നമ്മുടെ താല്പര്യത്തിനനുസരിച്ചല്ല.

കടിഞ്ഞാണില്ലാത്ത കുതിര പോകുന്നതുപോലെ ചിന്ത പോകുന്നത് എന്തുകൊണ്ടാണെന്നറിയില്ല. പ്രകൃതി എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ പ്രകര്‍ഷേണയുള്ള കൃതിയെന്നാണ്. കൃതി എന്നാല്‍ കര്‍മ്മം. അതുകൊണ്ട്തന്നെ കര്‍മ്മമില്ലാതെ പ്രകൃതിയില്ല. എന്നാല്‍ ഈകാര്യങ്ങളൊന്നും അറിയാതെ യാണ് മനുഷ്യന്‍ ജിവിക്കുന്നത്. അവന്‍ പകൃതിയുടെ ഭാഗമാണെന്നുള്ള കാര്യം വിസ്മരിക്കുന്നു. തന്നില്‍ പകൃതി അര്‍പ്പിച്ച ഇച്ഛാശക്തിയും ക്രിയാശക്തിയും ജ്ഞാന ശക്തിയും തന്റെ തെന്ന്ധരിക്കുന്നു. ഇതുകാരണം അവനില്‍ കര്‍തൃത്വബോധം ഉടലെടുക്കുന്നു. ഞാനെന്ന സത്തയെ അറിയുമ്പോള്‍, കര്‍മ്മത്തക്കുറിച്ചുള്ള അവന്റെ ധാരണതന്നെ മാറുന്നു. ഈ അറിവ് ഉണ്ടാകുവാന്‍ വേണ്ടി ഋഷിമാര്‍ നമുക്ക് അറിവു പകര്‍ന്നു തന്നിട്ടുണ്ട്. ഈ അറിവുനേടുമ്പോള്‍ കര്‍മ്മം കര്‍മ്മയോഗമായി മാറുന്നു.

നമുക്ക് നമ്മളിലേക്ക് തിരിയാം. കൈ, കാല്‍ തുടങ്ങിയ കര്‍മ്മേന്ദ്രിയങ്ങള്‍ നമുക്കുണ്ട്. മനസ്സ്, വാക്ക്, തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങളും. ഇവയെല്ലാം പ്രവര്‍ത്തന നിരതമാണ്. എന്നാലിവയ്‌ക്ക് പ്രവര്‍ത്തിക്കാനുള്ള കഴിവ് നമ്മളവയ്‌ക്ക് നല്‍കിയതല്ല. അതിന്റെ ധാതാവ് പ്രകൃതിയാണ്. ഈ അറിവുനേടാത്തതുകൊണ്ടാണ് കര്‍മ്മം നമ്മുടേതെന്ന് നാം അവകാശപ്പെടുന്നത്. ഈ അറിവുനേടാതെ പോയതുകൊണ്ടാണ് കര്‍മ്മത്തില്‍ പാപ പുണ്യങ്ങള്‍ കടന്നു കൂടിയതും.

പ്രകൃതിയുടെ ഗുണങ്ങള്‍ക്കനുസരിച്ച് കര്‍മ്മം നടന്നുകൊണ്ടിക്കുന്നു. ഇതറിയാത്ത വിമൂഢാത്മാവാണ്, താനാണ് കര്‍ത്താവെന്നു ധരിക്കുന്നന്ന് ഭഗവദ് ഗീതയില്‍ പറയുന്നത്. കടലില്‍ തിരമാലകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതിന് ചലിക്കുവാനുള്ള കഴിവുണ്ട്. കടല്‍ ജലമാണ് യഥാര്‍ത്ഥത്തില്‍ ചലിക്കുന്നത്. തിരമാലകളല്ല. ഇതുമനസ്സിലാക്കാതെ തിരമാല കളാണ് ചലിക്കുന്നത് എന്ന് പറയുന്നത് സത്യത്തിന് വിരുദ്ധമാണ്.

തിരയിളകുന്നതിനുള്ളശക്തി കടലിലുള്ളതുപോലെ, ആത്മാവില്‍ ഭൂതജാലങ്ങളെ പ്രഭവിപ്പിക്കാനുള്ളശക്തി ഉണ്ടായിരുക്കുന്നു.

ഈ ശക്തിയെങ്ങനെ ആത്മാവില്‍ അടങ്ങിയിരിക്കന്നുവെന്ന് മനുഷ്യമേധക്ക് വിശദീകരിക്കുവാനുള്ളകഴിവില്ല. അതുകൊണ്ട് ഋഷിമാര്‍ ആശക്തിയെ മായയെന്നുവിളിക്കുന്നു. ഈ ശക്തിവിശേഷത്തില്‍ നാം ഉള്‍പ്പെടെയുള്ള ഭൂതജാലങ്ങള്‍ ഉണ്ടായി. ഇതിനെ പകൃതി എന്നുവിളിക്കന്നു. ഈ ഭാവങ്ങളെല്ലാം ഉണ്ടായെങ്കിലും ആത്മാവ് അസംഗനും സ്വയംപ്രകാശനുമ ാണ്. മായയാലാണ് കര്‍മ്മം നടക്കുന്നതെങ്കിലും മായക്ക്കര്‍മ്മം ചെയ്യുവാനുള്ളശക്തിയില്ല. ആ ശക്തികുടികൊള്ളുന്നത്അത്മാവിലാണ്, നാം ഉറങ്ങിക്കിടക്കുമ്പോള്‍ സ്വപ്‌നം കാണന്നു.

സ്വപ്‌നം കാണുന്നത് നമ്മടെ കണ്ണുകളാലല്ല. നമ്മടെ ഉള്ളിലുള്ള മറ്റേതോ കരണങ്ങളാലാണ്. എന്നാലും സ്വപ്‌നത്തില്‍ നാം കര്‍മ്മം ചെയ്തുകൊണ്ടിരിക്കുന്നതായി നാം ധരിക്കുന്നു. ഉണരുന്നത്‌വരെ അത് സത്യമായിതന്നെ ധരിക്കുകയും ചെയ്യുന്നു. സ്വപ്‌നാവസ്തയിലുള്ള ആത്മാവിനെ തൈജാസാത്മാവെന്ന വേദാന്തശാസ്ത്രം പറയുന്നു. തൈജസാത്മാവ് സ്വപപ്‌നലോകം സ്വയംസൃഷ്ടിച്ച് അതില്‍ രസിക്കുകയാണ്. അതുപോലെ ആത്മാവ് ഭൂതജാലങ്ങളെ സ്വയം തന്നില്‍തന്ന സൃഷ്ടിച്ച് അവയെ കര്‍മ്മനിരതമാക്കി അതില്‍ത്തന്നെ രസിക്കുന്നു. തന്റെ സ്വരൂപവും സ്വഭാവവും നേരിട്ടറിയുന്നതിനുവേണ്ടി ആത്മാവുതന്നെയാണ് ഇതൊക്കെചെയ്യുന്നതെന്ന് ഗുരു ആത്മോപദേശത്തിലെ 33ാം ശ്ലോകത്തില്‍ പറയുന്നു.

ഭൂതജാലങ്ങളെയെല്ലാം ആത്മാവില്‍, ആത്മാവിനാല്‍ സൃഷിടിക്കപ്പെടുമ്പോള്‍ കര്‍മ്മവും, ആത്മാവില്‍ തന്നെയാണ് നടക്കുന്നത്. ദര്‍ശനമാലയിലെ കര്‍മ്മദര്‍ശനത്തിലെ ഒന്നാമത്തെശ്ലോകത്തില്‍ ഇതുവ്യത്ക്തമാക്കുന്നുണ്ട്.

നമുക്ക്കര്‍മ്മം ചെയ്യുന്നതിന് കര്‍മ്മേന്ദ്രിയങ്ങളാവശ്യമാണ്, ഇച്ഛാശക്തിയും വേണം. കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ആത്മാവില്‍നിന്നാണ് വെളിപ്പെടുന്നത്. കരണങ്ങളും ഇന്ദ്രിയങ്ങളുംശരീരവും ഇന്ദ്രിയഗോചരമായിത്തീര്‍ന്ന

എണ്ണിയാലൊടുങ്ങാത്ത പ്രപഞ്ചവിഷയങ്ങളും ആത്മസൂര്യന്റെ ദിവ്യരൂപമാണെന്ന് ഗുരു ആത്മോപദേശ ശതകത്തിന്റെ തുടക്കത്തില്‍തന്നെ പറയുന്നുണ്ട്. നാം ഒരുകര്‍മ്മം ചെയ്യുന്നതിന്റെ തുടക്കം നമ്മുടെ ചിന്തയില്‍നിന്നാണ്. അതിന്റെ തുടര്‍ച്ചയാണ് പ്രവൃത്തി. ഈ ചിന്തയും പ്രവൃത്തിയും എവിടെനിന്നുണ്ടായി എന്ന് സൂക്ഷ്മമായിചിന്തിക്കുമ്പോള്‍ ഇതുരണ്ടും ആത്മ സൂര്യനില്‍നിന്നാണ് ഉണ്ടായതെന്ന് മനസ്സിലാക്കുവാന്‍കഴിയും. ഇങ്ങനെ മനനത്തിലൂടെ നാമറിയുന്ന എല്ലാകര്‍മ്മങ്ങളുടേയും കര്‍ത്താവ് ആത്മാവാണെന്ന്. ഇതൊരു മഹേന്ദ്രജാലമായിതോന്നുമെങ്കിലും ഇതില്‍ അത്ഭുതപ്പെടേണ്ടതില്ല.

ഇവിടെ ഉള്ളതായികാണുന്ന പ്രപഞ്ചം ആദിയില്‍ ആത്മാവുമാത്രമായിരുന്നു. ആത്മാവ് സങ്കല്‍പ്പത്തോടെ നോക്കിയപ്പോള്‍ ഈ പ്രപഞ്ചം തന്നില്‍തന്നെ ഉണ്ടായി. അങ്ങനെ ആത്മാവില്‍നിന്ന് ആത്മാവുതന്നെ സൃഷ്ടി തുടങ്ങി.ലോകങ്ങളേയും ലോകപാലകരേയും അവന്‍തന്നെ സൃഷ്ടിച്ചും. ഇതു തുടര്‍യായി നടന്നുകൊണ്ടിക്കുന്നു, ഇപ്പോഴും ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരുനദിയിലഒഴുക്കുപോലെ ഈ ഒഴുക്കിന്റെ ഭാഗമാണ് നമ്മളും നമ്മളിലെ കര്‍മ്മവും ഇച്ഛാസ്വാതന്ത്രവും. സച്ചിതാനന്ദമായ ആത്മാവല്ലാതെ മറ്റൊരു സത്യവുമില്ല. സത്യത്തില്‍ നിരന്തരം കാര്യങ്ങള്‍ ഉണ്ടായി മറിയുന്നു. ഇതിനെയാണ് കര്‍മ്മം എന്നറിയേണ്ടത്.

ഈ അറിവുണ്ടാകുമ്പോള്‍ എല്ലാകര്‍മ്മവും നടക്കുന്നത് ആത്മാവിലാണെബോധം നമ്മളിലുണ്ടാവും.കര്‍മ്മങ്ങള്‍ക്ക് കര്‍ത്താവുണ്ടെങ്കില്‍ അത് ആത്മാവുമാത്രമാണ്. ആആത്മാവിനെ കരര്‍മ്മനിരതമാകുന്നതിനെയാണ്പ്രകൃതി എന്നുവിളിക്കുന്നത്. ആത്മാവിനെ കര്‍മ്മനിരതമാക്കുന്നത് മായമൂലമാണ്. മായമൂലം ആത്മാവില്‍തന്നെ സൃഷ്ടിയുംസൃഷ്ടിജാലവും സൃഷ്ടിക്കുള്ളസമാഗ്രിയും ഉണ്ടായി.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍
Varadyam

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

Kerala

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

Kerala

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

India

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

Kerala

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.