ആലപ്പുഴ: മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ലിയുജെ) ജില്ലാ കമ്മറ്റിയുടെയും പ്രസ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ ആലപ്പുഴയില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു.
മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കെ.സി. വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നാരായണന്‍, യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എ. അബ്ദുള്‍ ഗഫൂര്‍, മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം. നസീര്‍, ആര്‍എസ്പി ജില്ലാ സെക്രട്ടറി അഡ്വ. ബി. രാജശേഖരന്‍, കെഎന്‍ഇഎഫ് ജില്ലാസെക്രട്ടറി വി.എസ്. ജോണ്‍സണ്‍, കേരള കോണ്‍ഗ്രസ് സെക്യുലര്‍ ജില്ലാ പ്രസിഡന്റ് ബേബി പാറക്കാടന്‍, കര്‍ഷക ജനതാ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ. കുര്യന്‍, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കളത്തില്‍ വിജയന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ട്രഷറര്‍ ജേക്കബ് ജോണ്‍, യൂത്ത്‌വിംഗ് ജില്ലാ പ്രസിഡന്റ് സുനീര്‍ ഇസ്മയില്‍, കാവ് സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി എന്‍.എന്‍. ഗോപിക്കൂട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് വി.എസ്. ഉമേഷ് അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ ജി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
















