പാനൂര്‍: ഹിന്ദു ആചാരങ്ങളെ വികലമാക്കാനും നശിപ്പിക്കാനുമുളള ശ്രമങ്ങളെ എന്തുവിലകൊടുത്തും നേരിടുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എ.ശ്രീധരന്‍ മുന്നറിയിപ്പു നല്‍കി. മഹിളാഐക്യവേദി ജില്ലാസമിതി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാലതി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ഷൈന പ്രശാന്ത്, ഹരികൃഷ്ണന്‍ ആലച്ചേരി, പ്രേമന്‍ കൊല്ലംമ്പറ്റ, നിര്‍മ്മല അനിരുദ്ധന്‍, വനജ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
കരുണാകരഗുരു നവതി ആഘോഷം: സമ്മേളനം നടത്തി
തലശ്ശേരി: നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി നടന്ന തലശ്ശേരി ഏരിയാ സമ്മേളനം എ.എന്‍.ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ നജ്മ ഹാഷിം അധ്യക്ഷത വഹിച്ചു. സ്വാമി ജയദീപ്തന്‍ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, എഞ്ചിനിയറിങ്ങ് രംഗത്ത് മികച്ച കണ്ടുപിടിത്തം നടത്തിയ യുവ എഞ്ചിനിയര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു. കെ.പി.മോഹനന്‍, ഇ.കെ.ഗോപിനാഥ്, മധുപാല്‍, ഇഞ്ചക്കാടന്‍ ബാലചന്ദ്രന്‍, എരഞ്ഞോളി മൂസ, കോട്ടത്തല ശ്രീകുമാര്‍, അജീഷ് കൃഷ്ണ, ഡോ.മുരളീധരന്‍, ശ്രീധരന്‍ ചമ്പാട് തുടങ്ങിയവര്‍ സസം#ാരിച്ചു. മനോജ് മാത്തന്‍ സ്വാഗതവും പി.രാജീവന്‍ നന്ദിയും പറഞ്ഞു.















