Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2016, 10:29 pm IST
in Thrissur

ഇരിങ്ങാലക്കുട : നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മ്മിച്ച ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് പൂര്‍ത്തിയാകാതെ തകര്‍ന്നുകിടക്കുന്നു. ബസ്സ് സ്റ്റാന്റ് മുതല്‍ ഠാണ വരെയുള്ള ഗതാഗത കുരുക്കിന് പരിഹാരമായി ആരംഭിച്ച ബൈപ്പാസ് റോഡാണ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ കുണ്ടുംകുഴികളുമായി കിടക്കുന്നത്. 20 മീറ്റര്‍ വീതിയിലാരംഭിച്ച ബൈപ്പാസ് റോഡ് രണ്ടാം ഘട്ടത്തില്‍ 16 ഉം, മൂന്നാംഘട്ടത്തില്‍ 14 ഉം ഒടുവില്‍ 7 മീറ്റര്‍ വീതിയിലുമായി ചുരുങ്ങി.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് രണ്ടുഘട്ടം പൂര്‍ത്തിയാക്കിയെങ്കിലും മൂന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇതുവരേയും നഗരസഭക്ക് കഴിഞ്ഞിട്ടില്ല. ബെന്‍സിഡേവീഡ് ചെയര്‍പേഴ്‌സനായിരുന്നപ്പോഴാണ് റോഡിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കുകയും മൂന്നാംഘട്ടത്തിന് സ്ഥലം ഏറ്റെടുക്കുകയും ചെയ്തത്. റോഡിന്റെ മെറ്റലിംഗ് പൂര്‍ത്തിയാക്കിയെങ്കിലും പിന്നിട് വന്ന ഭരണസമിതിക്ക് പക്ഷെ ടാറിങ്ങ് നടത്തി റോഡ് തുറന്നുകൊടുക്കാന്‍ സാധിച്ചില്ല.

ബൈപ്പാസ് റോഡില്‍ നിന്നും കാട്ടൂര്‍ റോഡിലേയ്‌ക്ക് കയറുന്ന ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതായിരുന്നു കാരണം. കഴിഞ്ഞ ഭരണസമിതിയുടെ അവസാനകാലത്ത് കാട്ടൂര്‍ റോഡിലേയ്‌ക്ക് ചേരുന്ന ഭാഗത്തെ സ്ഥലത്തിന് പകരമായി സ്വകാര്യ വ്യക്തിക്ക് പകരമായി നഗരത്തിലെ ഹൃദയഭാഗത്തെ സ്ഥലം വിട്ടുകൊടുക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും എല്‍ഡിഎഫും ബിജെപിയും എതിര്‍ത്തതോടെ അത് പാളി.

ഗതാഗത കുരുക്കില്ലാതെ ബൈപ്പാസ് റോഡിലേയ്‌ക്ക് നാല് വശത്തുനിന്നും വാഹനങ്ങള്‍ക്ക് യഥേഷ്ടം കയറാന്‍ കഴിയുന്ന തരത്തില്‍ ബെല്‍മോത്ത് നിര്‍മ്മിക്കണമെന്നും അതിനാല്‍ കാട്ടൂര്‍ റോഡിന്റെ ഭാഗത്ത് കൂടുതല്‍ സ്ഥലം ഏറ്റെടുക്കണമെന്നും ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ അന്നത്തെ ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ഇതിന്‍ പ്രകാരം എകെപി ജംഗ്ഷനില്‍ നിന്നും കാട്ടൂര്‍ റോഡിലേയ്‌ക്ക് ചേരുന്ന സ്ഥലത്തിന്റെ പടിഞ്ഞാറുഭാഗത്തുനിന്നും, കാട്ടൂര്‍ റോഡിലേയ്‌ക്ക് മുട്ടുന്ന ബൈപ്പാസ് റോഡിന്റെ വടക്കുഭാഗത്തുനിന്നും സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്.

എന്നാല്‍ അതിനുള്ള ശ്രമങ്ങളൊന്നും ഇതുവരേയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. നഗരസഭയ്‌ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജില്ലാ ഭരണകൂടം ഇടപെടുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ അതിനുള്ള നടപടികളും ഉണ്ടായില്ല. കാലവര്‍ഷം ശക്തമായതോടെ കുണ്ടും കഴികളും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്ന ബൈപാസ് റോഡില്‍ കരിങ്കല്‍ ചിളുകള്‍ അടിച്ച് താല്‍ക്കാലിക കുഴികള്‍ അടച്ചെങ്കിലും ടാര്‍ ചെയ്ത സ്ഥലത്തും ടാര്‍ ചെയ്യാത്ത സ്ഥലത്തും വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്ന ബൈപ്പാസ് റോഡ് പൂര്‍ത്തികരണത്തിന് ഇനിയെത്ര കാലം കാത്തിരിക്കണെന്നാശങ്കയിലാണ് ജനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.