എടത്വ: തലവടി ആനപ്രമ്പാല്‍ ദേവസ്വം യുപി സ്‌കൂള്‍ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ഗുരുവന്ദനം പരിപാടിയും ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനവും നടത്തും. പിടിഎ പ്രസിഡന്റ് സുരേഷ് അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിനു സുരേഷ് പൂര്‍വ അധ്യാപകരെ ആദരിക്കും. അജിത് കുമാര്‍ പിഷാരത്ത് പച്ചക്കറി കൃഷി ഉദ്ഘാടനം നിര്‍വഹിക്കും.
















