മുഹമ്മ: നന്മയുടെയും സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും സന്ദേശവുമായെത്തുന്ന മാവേലിയെയും വരവേല്‍ക്കാന്‍ യുവചേതന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന അത്തച്ചമയ ഘോഷയാത്ര വര്‍ണാഭമായി.
തൃപ്പൂണിത്തുറ അത്തച്ചമയത്തെ അനുസ്മരിച്ച് ആദ്യാമായാണ് മുഹമ്മയില്‍ ഘോഷയാത്ര സംഘടിപ്പിച്ചത്. ചീരപ്പന്‍ച്ചിറ മൈതാനത്തില്‍ നിന്നാരംഭിച്ച ഘോഷയാത്ര ക്ലബ്ബ് രക്ഷാധികാരി ഒ. എ. രാധാമണി ഉദ്ഘാടനം ചെയ്തു.
















