പാനൂര്‍: ഓണത്തെയും നരേന്ദ്രമോദിയെയും സ്വീകരിക്കാന്‍ മലയാളികള്‍ സജ്ജരായിരിക്കുകയാണെന്ന് നളീന്‍കുമാര്‍ കട്ടീല്‍ എംപി. പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന ബിജെപി കൂത്തുപറമ്പ് മണ്ഡലം സമ്പൂര്‍ണ്ണ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
23ന് കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നരേന്ദ്രമോദിയും മറ്റു നേതാക്കളും എത്തുന്നതോടെ ഭാരതദര്ശനമാണ് ദൃശ്യമാവുക. 1967 ല്‍ ജനസംഘത്തിന്റെ ദേശീയസമ്മേളനത്തിനു ശേഷം വീണ്ടും മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിനു കോഴിക്കോട് വേദിയാവുകയാണ്. ഓരോ പ്രവര്‍ത്തകരും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
അഡ്വ:വി.രത്നാകരന്, കെ.പി.സഞ്ജീവ് കുമാര്‍, സി.പി.സംഗീത, എന്‍.ഹരിദാസ്, വി.പി.ബാലന് മാസ്റ്റര്‍, വി.പി.സുരേന്ദ്രന് മാസ്റ്റര്‍, എന്‍.രതി, കെ.കാര്‍ത്തിക, എ.സജീവന്, കെ.പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. കെ.കെ.ധനഞ്ജയന് സ്വാഗതവും രാജേഷ് കൊച്ചിയങ്ങാടി നന്ദിയും പറഞ്ഞു. ഉത്തരമലബാറിന്റെ ചിരകാല സ്വപ്നമായ തലശേരി-മൈസൂര്‍ റെയില്‍ പാതയുടെ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായ ഘട്ടത്തില്‍ സര്‍വ്വേ പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ കൈകൊളളണമെന്ന് യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: