Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ: സിപിഎമ്മിന്റെ വ്യാപക ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2016, 10:53 pm IST
in Thiruvananthapuram

തിരുവനന്തപുരം: പണിമുടക്കിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ സിപിഎം ആക്രമണം. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പോലീസ് പിന്തുണയോടെയായിരുന്നു ആക്രമണം. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നിരവധി കൊടിമരങ്ങള്‍ സിപിഎം അക്രമികള്‍ തകര്‍ത്തു.

ഇന്നലെ ഉച്ചയോടെ നഗരത്തിലെ വലിയശാല, കണ്ണേറ്റുമുക്ക്, മേലാറന്നൂര്‍ പ്രദേശങ്ങളിലാണ് സിപിഎം അക്രമം അഴിച്ചുവിട്ടത്. ഉച്ചയ്‌ക്ക് 1.30തോടെ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ അമ്പതിലധികം വരുന്ന സിപിഎം ഗുണ്ടകള്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വലിയശാല നാഗര്‍ ക്ഷേത്രത്തിനുസമീപത്ത് വച്ച്  ബജെപി പ്രവര്‍ത്തകരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു.

വലിയശാല മംഗലത്തുവീട്ടില്‍ അര്‍ജ്ജുന്‍(23), വലിയശാല കൗണ്‍സിലര്‍ ലക്ഷ്മിയുടെ മകന്‍ മോഹന്‍(17), വലിയശാല സ്വദേശി രാജേഷ്(25) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുമ്പ് പൈപ്പ് ഉപയോഗിച്ചുള്ള അടിയേറ്റ് അര്‍ജ്ജുന്റെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷ്ണര്‍ കെ.എസ്. ഗോപകുമാറും സംഘവും നോക്കി നില്‍ക്കെയായിരുന്നു് ആക്രമണം.തുടര്‍ന്ന് അക്രമികള്‍ വലിയശാല മംഗലത്തുവീട്ടില്‍ സന്തോഷിന്റെ വീട് അടിച്ചുതകര്‍ത്തു. വീടിനു പുറത്ത് വച്ചിരുന്ന ബൈക്ക് ചവിട്ടിതള്ളിയിട്ടു. വീടിനുള്ളില്‍ കയറി രോഗബാധിതയായ അമ്മയെയും സ്ത്രീകളെയും മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയശേഷം  സന്തോഷി(31)നെ മര്‍ദ്ദിച്ചു.  ബൈക്കുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നീങ്ങിയ സംഘം കണ്ണേറ്റ്മുക്ക് കുമാര്‍ വര്‍ക്ക്‌ഷോപ്പ് ഉടമ കുമാറി (31) നെ മര്‍ദ്ദിക്കുകയും മാരകായുധം ഉപയോഗിച്ച് വെട്ടിപരിക്കേല്‍പിക്കുകയും ചെയ്തു. കൈക്ക് സാരമായി പരിക്കേറ്റ കുമാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.

അവിടെനിന്നു പിരഞ്ഞുപോയ സംഘം മൂന്നു മണിയോടെ തിരികെ എത്തി വാഴവിളാകം ഡ്രെയിനേജ് റോഡിലെ വിനോദിന്റെ വീടിനുനേരെ കല്ലേറുനടത്തി. വീടുനുള്ളില്‍ ഉണ്ടായിരുന്ന സ്ത്രീകള്‍ കൈകുഞ്ഞുങ്ങളെയും കൊണ്ട്  സമീപത്തെ വീട്ടിലേക്ക് മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.  വിനോദിന്റെ ഓട്ടോയും അക്രമികള്‍ നശിപ്പിച്ചു.

കണ്ണേറ്റുമുക്കിലുള്ള പാര്‍ട്ടി ഓഫീസില്‍ സംഘടിച്ചശേഷം അവിടെ നിന്ന് നീങ്ങിയ സംഘം കണ്ണേറ്റ് മുക്ക് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന സംഘപരിവാര്‍ കൊടിമരങ്ങള്‍ പോലീസ് നോക്കിനില്‍കെ നശിപ്പിച്ചു. ഇതേസമയം മേലാറന്നൂര്‍ ഭാഗത്ത് അക്രമിസംഘം വ്യാപകമായി സംഘപരിവാര്‍ കൊടിമരങ്ങള്‍ നശിപ്പിക്കുകയായിരുന്നു.

ആക്രമണം നടക്കുമ്പോള്‍ പോലീസ് നോക്കിനിന്നത് ചോദ്യംചെയ്ത വലിയശാല കൗണ്‍സിലര്‍ ലക്ഷ്മിയെ എഎസ്‌ഐ യുടെ നേതൃത്വത്തിലുള്ള സംഘം അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചു. ഇത്  പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. ബിജെപി – ആര്‍എസ്എസ് നേതാക്കള്‍ എത്തിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. കഴിഞ്ഞദിവസങ്ങളിലും വലിയശാലയില്‍ സിപിഎം അക്രമം നടത്തിയിരുന്നു. കൗണ്‍സിലറുടെ ഓഫീസ് തല്ലതകര്‍ത്തു. ഇതിനു പിന്നാലെയാണ് വീണ്ടും ആക്രമണം.

ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍,  ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി പാപ്പനംകോട് സജി, നഗരസഭാ പ്രതിപക്ഷനേതാവ് അഡ്വ.വി.ഗിരികുമാര്‍, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ.രാജശേഖരന്‍, കൗണ്‍സിലര്‍മാരായ എസ്.കെ.പി. രമേശ്  തുടങ്ങിയവര്‍ ആക്രമണം നടന്ന വീടുകളും പരിക്കേറ്റവരെയും സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.