കണ്ണൂര്‍: ആയിക്കര വേളാങ്കണ്ണി മാതാ ദേവാലയത്തിലെ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാളും ഊട്ടുനേര്‍ച്ചയും ഇന്ന് ആരംഭിക്കും. വൈകുന്നേരം 5 മണിക്ക് കത്തീഡ്രല്‍ വികാരി മോണ്‍.ആന്റണി പയസ് കൊടിയേറ്റും. ഉത്സവദിവസങ്ങളില്‍ എല്ലാദിവസവും 4.45ന് ജപമാല, ദിവ്യബലി, നേര്‍ച്ചവിതരണം എന്നിവയുണ്ടായിരിക്കും. സമാപന ദിവസമായ 10ന് രാവിലെ 10മണിക്ക് ആഘോഷമയ സമൂഹബലിയും വാദ്യമേളങ്ങളോടെയുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും.
















