കണ്ണൂര്‍: സിപിഎമ്മിന്റെ ഹിന്ദു വിരുദ്ധ നിലപാടുകള്‍ക്കെതിരെയാണ് യോഗക്ഷേമ സഭയുടെ പ്രതിഷേധമെന്ന് യോഗക്ഷേമ സഭ ജില്ലാ സെക്രട്ടറി എം.പി.രാധാകൃഷ്ണന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നടപടിക്കെതിരെ യോഗക്ഷേമ സഭ പ്രതിഷേധിച്ചത് സിപിഎം ഹിന്ദുവിരുദ്ധ നിലപാടിലേക്ക് നീങ്ങുന്നു എന്നതിനാലാണെന്നും യോഗക്ഷേമ സഭയില്‍ എല്ലാ രാഷ്‌ട്രീയ കക്ഷികളിലുംപെട്ടവര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും സഭ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയുടെ പിണയാളുകളായി പ്രവര്‍ത്തിക്കാന്‍ തയ്യാറെല്ലെന്നും അദ്ദേഹം അറിയിച്ചു.
യോഗക്ഷേമ സഭാ പ്രവര്‍ത്തകരെ മൊത്തം ഒരു സംഘടനയുടെ ആളുകളായിചിത്രീകരിച്ചുകൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രസ്തുത പരാമര്‍ശം തിരുത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















