അഴിയൂര്‍: കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ അഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം 9 മുതല്‍ 12 വരെ ഓണം സമൃദ്ധി, ഓണം പച്ചക്കറിച്ചന്ത നടത്താന്‍ തീരുമാനമായി. അഴിയൂര്‍ ഗ്രാമ പഞ്ചായത്തും ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ചന്ത സംഘടിപ്പിക്കുന്നത്. പഞ്ചായത്തിലെ കര്‍ഷകരുടെ ജൈവ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ചന്തയിലുണ്ടാകും.ചന്തയുടെ നടത്തിപ്പിന്നായി റീന രയരോത്ത് (ചെയര്‍മാന്‍), കെ.പി സുഷമ(കണ്‍വീനര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന സ്വാഗത സംഘം രൂപീകരിച്ചു.
യോഗത്തില്‍ റീന രയരോത്ത് അധ്യക്ഷത വഹിച്ചു. ജാസ്മിന കല്ലേരി, ഉഷ ചാത്തന്‍കണ്ടി, കെ.എ.സുരേന്ദ്രന്‍, സുധ മാളിയേക്കല്‍, പ്രദീപ് ചോമ്പാല, കെ.എ സുരേന്ദ്രന്‍, പി.പി.ശ്രീധരന്‍, ടി.സി.ഗോപിനാഥ്, എ.രാധാകൃഷ്ണന്‍, സാഹിര്‍പുനത്തില്‍, വി.പി.ജയന്‍, കെ.ലീല, ശുഭമുരളീധരന്‍, അലി മനോളി എന്നിവര്‍ സംസാരിച്ചു.
















