പിലാത്തറ: എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ ശരിയാക്കിയത് അച്ചുതാനന്ദനെ മാത്രമാണെന്നും ഭരണരംഗത്തിന്റെ എല്ലാ മേഖലകളിലും സമ്പൂര്‍ണ പരാജയമാണ് വരാന്‍ പോകുന്നതെന്നുള്ളതിന്റെ സൂചനകളാണ് ഉള്ളതെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രമീള.വി.നായ്‌ക്ക് അഭിപ്രായപ്പെട്ടു. ഹൈന്ദവ മാന ബിംബങ്ങളെ അപമാനിക്കാനും അനുഷ്ഠാന കലകളെപ്പോലും അവഹേളിക്കാനും മാത്രമാണ് സര്‍ക്കാരിനും ഭരണകക്ഷിക്കും താല്‍പര്യം. കല്യാശ്ശേരി നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രമീള വി.നായിക്.
മണ്ഡലം വൈസ് പ്രസിഡണ്ട് എന്‍.പി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രഭാകരന്‍ കടന്നപ്പള്ളി, വിജയന്‍ മാങ്ങാട്, ടി.വി.ശോഭനകുമാരി, വി.വി.രാമചന്ദ്രന്‍, ശങ്കരന്‍ കൈതപ്രം, കെ.സജീവന്‍ എന്നിവര്‍ സംസാരിച്ചു.
















